بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സകലമാന വസ്തുക്കളുടെയും സൃഷ്ടിപ്പ് ഞാനാണ് നടത്തിയതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ സംശയിക്കേണ്ടതില്ല. ഏതു വസ്തു എടുത്തു നോക്കിയാലും ഈ യാഥാർഥ്യം നമുക്ക് മനസിലാക്കാം. നമുക്ക് മുമ്പിലുള്ള ഒരു മേശ അതിലെ മരങ്ങളുടെ ഉറവിടം അന്വേഷിച്ചാൽ ഒരു പക്ഷെ മലേഷ്യയിലോ നിലമ്പൂരിലോ നമ്മുടെ പറമ്പിലോ എത്തും. അതെവിടുന്നുണ്ടായി എന്ന് ചോദിച്ചാൽ തൈ നട്ടുപിടിപ്പിച്ചു എന്നായിരിക്കും മറുപടി. ആ തൈ എവിടെനിന്നുണ്ടായി എന്ന് ചോദിച്ചാൽ ആ മരത്തിന്റെ മുൻഗാമിയിൽ നിന്ന് കിട്ടിയ വിത്ത് മുഖേന മുളപ്പിച്ചു എന്നായിരിക്കും മറുപടി. അങ്ങിനെ പിന്നോട്ട് പോയാൽ അവസാനം നാം അതിന്റെ ആദ്യ ചെടിയിൽ ചെന്നെത്തും . അതിനെ അല്ലാഹു ആണ് സൃഷ്ടിച്ചതെന്ന് നാം പറയൽ നിർബന്ധിതരാകും. ഇതാണ് എന്തിന്റെയും അവസ്ഥ. എല്ലാറ്റിനെയും ആദ്യമായി സൃഷ്ടിക്കുന്നത് അല്ലാഹു ആണ് . പിന്നീട് പ്രപഞ്ചത്തിൽ അല്ലാഹു നൽകിയ കാരണങ്ങളുമായി യോജിക്കുമ്പോൾ അതിനു വർദ്ധനവുണ്ടാകുന്നു.
ഒരു പക്ഷെ ചിലർ പറഞ്ഞേക്കാം. പല വിത്തുകളേയും സംയോജിപ്പിച്ച് പ്രത്യേക ഗുണമേന്മയുള്ള വിത്തുകൾ ഞങ്ങളുണ്ടാക്കിയിട്ടുണ്ടല്ലോ എന്ന്. അവരോട് നമുക്ക് പറയാനുള്ളത് ആദ്യ വിത്ത് ഉണ്ടാക്കിയവൻ അല്ലാഹു അല്ലേ എന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടികളിലൊന്നിന്റെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് വല്ലതിനെയും പടക്കാൻ നമുക്ക് കഴിയുമോ ? ഇല്ലെന്നതാണ് സത്യം. അപ്പോൾ നമുക്ക് ഉറക്കെപ്പറയാം.
ذَلِكُمُ اللّهُ رَبُّكُمْ لا إِلَـهَ إِلاَّ هُوَ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ (6:102
“അവനാകുന്നു നിങ്ങളുടേ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ.. (സൂറ – അൽ അൻആം 102 )
ജീവജാലങ്ങളിലേക്ക് കടന്നാലും ഇത് തന്നെയാണ് അവസ്ഥ. എല്ലായിനം ജീവികളുടെയും വസ്തുക്കളുടെയും ഇണകളെ അല്ലാഹുവാണ് ആദ്യം സൃഷ്ടിച്ചത്.
പിന്നീട് അത് അല്ലാഹു തന്നെ പറയുന്നുണ്ട്.
وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ (الذاريات 49.
“എല്ലാ വസ്തുക്കളുടെയും ജോടികളെ നാം സൃഷ്ടിച്ചുവെച്ചിരിക്കുന്നു. നിങ്ങൾ പാഠമുൾകൊള്ളാൻ വേണ്ടി “
നോക്കൂ ..നിങ്ങളിൽ ആർക്കാണ് ഇങ്ങനെ പറയാൻ കഴിയുക ? അല്ലാഹു സൃഷ്ടിച്ച ഏതെങ്കിലും വസ്തുക്കളുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് ആണിനെയും പെണ്ണിനെയും അല്ലെങ്കിൽ നെഗറ്റീവും പോസിറ്റീവും സൃഷ്ടിച്ചതായി അവകാശപ്പെടാൻ ആർക്കാണ് കഴിയുക ? മുകളിൽ കൊടുത്ത ആയത്തിന്റെ തൊട്ട് ശേഷം അല്ലാഹു പറയുന്ന വചനം എത്ര ശ്രദ്ധേയമാണ് !
فَفِرُّوا إِلَى اللَّهِ (الذاريات 50
"അതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് ഓടി വരുവിൻ “
സമ്മതിക്കുക സഹോദരന്മാരേ, അഹങ്കരിക്കാതിരിക്കുക. നമുക്ക് അല്ലാഹുവിൽ വിശ്വസിക്കാം അവനിലേക്ക് അടുക്കാം.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-486



റബീഉല്‍ അവ്വല്‍ സ്പെഷ്യല്‍ ബുള്ളറ്റിന്‍ ആരംഭിക്കുന്നു. അല്ലാഹു എന്ന വിഷയത്തിലുള്ള ബുള്ളറ്റിനുകള്‍ റബീഉല്‍ അവ്വലിനു ശേഷം പോസ്റ്റ് ചെയ്യുന്നതാണ് ഇന്‍ശാ അല്ലാഹ്
ReplyDelete